എൻ.സി.സി കാലിക്കറ്റ് ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഡി.കെ.പത്ര ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു
ചൊക്ലി : എൻ.സി.സി കാലിക്കറ്റ് ഗ്രൂപ്പ് കമാൻഡർ
ബ്രിഗേഡിയർ ഡി.കെ.പത്ര ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ സന്ദർശിച്ചു. സ്കൂൾ എൻസിസി യൂണിറ്റിന്റെ മികച്ച പ്രവർത്തനം മനസിലാക്കിയാണ് ബ്രിഗേഡിയർ സ്കൂൾ സന്ദർശിച്ചത്.കമാൻഡറെ അനുഗമിച്ചു കൊണ്ട് വൺ കേരള ആർട്ടിലറി ബറ്ററി എൻ.സി.സി യുടെ കമാൻഡിംങ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ലളിത് കുമാർ ഗോയൽ, സുബേദാർ മേജർ വി.സി.ശശി എന്നിവർ ഉണ്ടായിരുന്നു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രി.പ്രദീപ് കിനാത്തി, ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് സ്മിത,സ്റ്റാഫ് സെക്രട്ടറി ടി.പി.ഗിരീഷ് കുമാർ,എൻ സി സി ഓഫീസർ ടി.പി.രാവിദ് എന്നിവർ ചേർന്ന് സ്വീകരിച്ചു.ബ്രിഗേഡിയർ എൻ സി സി ഓഫീസ് സന്ദർശിച്ചതിനു ശേഷം കേഡറ്റുകളുമായി സംവദിച്ചു.എൻ. സി.സി കേഡറ്റുകൾ മറ്റ് കൂട്ടികളിൽ നിന്നും വ്യത്യസ്തരാണെന്നും പല സ്വകാര്യ സന്തോഷങ്ങളും നഷ്ടപ്പെടുത്തി കൊണ്ട് കൂടുതൽ സേവനം ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.