കണ്ണൂർ :ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേഷണ അസി. ഡയറക്ടര്‍ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി ഡിസംബര്‍ രണ്ടിന് മണ്ണ് ഉപയോഗിച്ചുള്ള കൊളാഷ് ചിത്ര മത്സരം സംഘടിപ്പിക്കുന്നു. വിവിധ മണ്ണിനങ്ങള്‍ ഉപയോഗിച്ചോ മണ്ണില്‍ നിറങ്ങള്‍ ചേര്‍ത്തോ ചിത്രം തയ്യാറാക്കാം. മയ്യില്‍ ഐ എം എന്‍ എസ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാവിലെ 10 മുതല്‍ 12 മണി വരെയാണ് മത്സരം നടക്കുക. യു പി, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 30ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് പേര്, ക്ലാസ്സ്, സ്‌കൂളിന്റെ പേര് എന്നിവ സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 712818, 8606655298. ഇ മെയില്‍: adss.kannur@gmail.com.
Sign in
Sign in
Recover your password.
A password will be e-mailed to you.