ചെന്നൈ: തമിഴ്‌നാട്ടില്‍ ഊട്ടി കൂനൂരിന് സമീപം ജനവാസകേന്ദ്രത്തില്‍ എത്തിയ പുലിയുടെ ആക്രമണത്തില്‍ ആറുപേര്‍ക്ക് പരിക്ക്. തെരുവുനായയെ പിടികൂടാന്‍ പിന്നാലെ പാഞ്ഞ പുലി വീടിനകത്ത് കയറുകയായിരുന്നു. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പുലി വീട്ടിനുള്ളില്‍ കയറിയത്. പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആക്രമണത്തില്‍ പരിക്കേറ്റത്. വീടിനുള്ളില്‍ പുലിയെ കണ്ട് മുറിക്കകത്ത് കയറി വാതിലടച്ച വീട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. വീടിനകത്ത് തുടരുന്ന പുലിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് അടക്കം ആക്രമണത്തില്‍ പരിക്കേറ്റത്. അതിനിടെ വീട്ടുകാരെ സുരക്ഷിതമായി പുറത്തേയ്ക്ക് ഇറക്കി. നിലവില്‍ വീടിനുള്ളില്‍ തുടരുന്ന പുലിയെ പിടികൂടാനുള്ള തീവ്രശ്രമത്തിലാണ് വനപാലകര്‍. പരിക്കേറ്റ ആറുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ കൂനൂരിലെ ജനവാസകേന്ദ്രത്തില്‍ പുലി ഇറങ്ങിയ നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
Sign in
Sign in
Recover your password.
A password will be e-mailed to you.