സംസ്ഥാനത്തെ സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള സർക്കാർ തീരുമാനം സാധാരണ ജനങ്ങൾക്കും സർക്കാറിനും ഒരു പോലെ പ്രയാസകരമാണ് .പല ഔട്ട് ലെറ്റുകളിലും അത്യാവശ്യ സാധനങ്ങൾ ലഭ്യവുമല്ല.സപ്ലൈകോയിലെയും പൊതു വിപണിയിലെ വിലയും വലിയ വ്യത്യാസം ഇല്ലെങ്കിൽ ഒരു വിഭാഗം ഉപഭോക്താക്കൾ പൊതു വിപണിയിലേക്ക് മാറുന്ന സ്ഥിതി വരും.ഇത് മാവേലി സ്റ്റോറുകളെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.