Latest News From Kannur

റേഷൻ സാധനം നൽകുന്നതിന് സംസ്ഥാനത്ത്സർവ്വർ സ്ഥാപിക്കണം

0

നമ്മുടെ സംസ്ഥാനത്തെ റേഷൻ കടകളിലെ ഇ- പോസ് മെഷീനിലെ ആധാർ സ്ഥിരീകരിക്കുന്നതിന് സഹായിക്കുന്ന ഐടി മെഷീൻ ടാറ്റാ സെന്ററിലെ എയു ഐ സെർവറിൽ വെള്ളിയാഴ്ച ഉണ്ടായ തകരാർ റേഷൻ വിതരണം മുടങ്ങുന്നതിന് കാരണമായി. ഇത് റേഷൻ കട ഉടമകൾക്ക് പ്രയാസംസൃഷ്ട്ടിച്ചു. ഉച്ചയോടെ ഭക്ഷ്യമന്ത്രിയുടെ ഓഫീസ് റേഷൻകടുകൾക്ക് അവധി നൽകിയെങ്കിലും രാവിലെ മടങ്ങിയ ഉപഭോക്താക്കളും അവധി അറിയാതെ സാധനം വാങ്ങാൻ ഉച്ചയ്ക്ക് ശേഷം റേഷൻകടകളിൽ എത്തിയവരും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. റേഷൻ ഉടമകൾക്കും ഉപഭോക്താക്കൾക്കും ക്ലേശം പരിഹരിക്കുന്നതിന് സംസ്ഥാനത്ത് സർവ്വർ സ്ഥാപിക്കാനുള്ള നടപടി ഉണ്ടാവണമെന്നാണ് ജനപക്ഷം.

Leave A Reply

Your email address will not be published.