പാനൂർ : ജനങ്ങളെ ഏറെ ദുരിതത്തിലാക്കിയ കറണ്ട് ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുത്തൂർ മണ്ഡലംകമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. നിള്ളങ്ങലിലിൽ നിന്നാരംഭിച്ച പ്രകടനം വരപ്രയിൽ സമാപിച്ചു. സമാപന സമ്മേളനം ജെ ബി എം ജില്ലാ ചെയർമാൻ സി വി എ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പുത്തൂർ മണ്ഡലം പ്രസിഡന്റ് വിജീഷ് കെ.പി അധ്യക്ഷത വഹിച്ചു. പ്രകടനത്തെ അഭിസംബോധന ചെയ്ത് പാനൂർ ബ്ലോക്ക് സെക്രട്ടറി രാമചന്ദ്രൻ മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി തേജസ് മുകുന്ദ്, മണ്ഡലം സെക്രട്ടറി അജേഷ് മാസ്റ്റർ, എ.പി രാജു എന്നിവർ സംസാരിച്ചു. പ്രകടനത്തിന് ബ്ലോക്ക് വൈസ് പ്രസിഡന്റ് വള്ളിൽ നാരായണൻ, ബ്ലോക്ക് സെക്രട്ടറി പ്രദീപ് വിവി, ജയൻ ചെണ്ടയാട്, ഭാസ്കരൻ വയലാണ്ടി, പവിത്രൻ പുത്തൂർ, സജീവൻ പുത്തൂർ, പ്രേമ കെ.കെ, ബാലൻ മരുന്നൻ, ഒ.പി ആനന്ദ് ബാബു മാസ്റ്റർ,സുനിഷ സി, വി.പി സുകുമാരൻ മാസ്റ്റർ രാജേന്ദ്രൻ എ.കെ., സജീവൻ കെ.കെ., ബാബു എം, സജിൽ എസ്, സുരേഷ് ബാബു കെ.പി തുടങ്ങിയവർ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.