പെരിങ്ങാടി: വെൽഡിംങ് തൊഴിലാളിയായ പെരിങ്ങാടിയിലെ മങ്ങാട് കക്കറെന്റവിട രാജേഷ് വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കായി സഹായതേടുന്നു. നിലവിൽ ഡയാലീസിസ് ചെയ്തു വരുന്ന രാജേഷിന് ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപയോളം ചിലവ് വരും. ഇതിനായി ന്യൂമാഹി പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. സെയ്ത്തു രക്ഷാധികാരിയായി ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തിച്ചു വരുന്നുണ്ടെന്ന് സഹായ കമ്മിറ്റി ചെയർമാൻ സി.വി.രാജൻ മാസ്റ്റർ അറിയിച്ചു. ന്യൂമാഹി കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ട് നമ്പർ 4052 810135225, IFSC KLGB 00 40 528, ഗൂഗിൾ പേ നമ്പർ 903719 6851 എന്നീ നമ്പറുകളിൽ നേരിട്ടും സഹായം നൽകാവുന്നതാണെന്ന് രക്ഷാധികാരി എം.കെ. സെയ്ത്തു, കൺവീനർ കെ.എം.രഘുരാമൻ, ട്രഷറർ കെ.സിജു, ടി.എച്ച്. അസ്ലം, അനീഷ് കൊള്ളുമ്മൽ, മഹേഷ് മാണിക്കോത്ത് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.