പാനൂർ :കൃഷി വകുപ്പിന്റെയും, പാനൂർ നഗരസഭയുടേയും, സമൃദ്ധി കൃഷികൂട്ടത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എലാങ്കോട് വാർഡ് 9 ൽ കര നെൽകൃഷി കൊയ്ത്തുത്സവം സംഘടിപ്പിച്ചു. ഒന്നര ഏക്കർ സ്ഥലത്താണ് നെൽകൃഷി നടത്തുന്നത്.വാർഡ്‌കൗണ്സിലറും വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ ഇബ്രാഹിം ഹാജി അധ്യക്ഷനായി. പാനൂർ നഗരസഭ ചെയർമാൻ വി. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ ഇ. നദീറ സ്വാഗതം പറഞ്ഞു. കാർഷിക വികസന സമിതി അംഗം സി കെ രവി , വാർഡ് കൺവീനർ പി പി എ സലാം , സാമൂഹ്യ സാംസ്കാരിക രംഗത്തെ കെ പി യൂസഫ് ഹാജി, വത്സൻ മാസ്റ്റർ , സാന്ത്വന സ്പർശ സാംസ്കാരിക വേദി സെക്രട്ടറി മുഹമ്മദലി നാനാറാത് , സമൃദ്ധി കൃഷിക്കൂട്ടം കൺവീനർ പി പി അബൂബക്കർ എന്നിവർ സംസാരിച്ചു. സമൃദ്ധി കൃഷി കൂട്ടം സാരഥികളായ പി.പി അബൂബക്കർ, വി.പി രവീന്ദ്രൻ, വാർഡ് കൗൺസിലർ ഇബ്രാഹിം ഹാജി എന്നിവരുടെ നേതൃത്വത്തിലാണ് എലാങ്കോട് ഒരു ഏക്കറോളം വരുന്ന സ്ഥലത്തു നെൽകൃഷി നടത്തി പ്രദേശ വാസികൾക്ക് മാതൃകയായത്.
Sign in
Sign in
Recover your password.
A password will be e-mailed to you.