Latest News From Kannur

സ്മൃതി ചിത്രങ്ങൾ മിഴി തുറന്നു :സഹപാഠികൾക്ക് ആനന്ദനിർവൃതി

0

മാഹി: മുപ്പത്തിയേഴ് വർഷക്കാലത്തിനിടയിൽ ചിത്രകലാദ്ധ്യാപികയെന്ന നിലയിൽ എണ്ണൂറോളം വരുന്ന തൻ്റെ ശിഷ്യരെ വരച്ചു വെച്ച ആർട്ടിസ്റ്റ് സതീശങ്കർ രണ്ട് കാലഘട്ടത്തെയാണ് അനാവരണം ചെയ്തതെന്ന് രമേശ് പറമ്പത്ത് എ എൽ എ അഭിപ്രായപ്പെട്ടു.പ്രമുഖ ചിത്രകാരി കലൈമാമണി സതീശങ്കറിൻ്റെ ദ്വിദിന ചിത്രപ്രദർശനം പന്തക്കൽഐ.കെ.കെ.ഗവ:ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
:ജനശബ്ദം മാഹിയുടേയും പന്തക്കൽ ഐ.കെ.കെ.ഹയർസെക്കൻഡറി സ്കൂൾപൂർവ്വ വിദ്യാർത്ഥിസംഘടനയുടേയും ആഭിമുഖ്യത്തിലാണ് പ്രദർശനംസംഘടിപ്പിച്ചത്.
വിവിധ കാലയളവിൽപഠിച്ച വിദ്യാർത്ഥികളെ നൈമിഷിക രചനകൾ കൊണ്ട് അവരുടെ രൂപഭാവങ്ങൾ വെളുപ്പും കറുപ്പും കൊണ്ട് ആലേഖനം ചെയ്യുക വഴി കാലത്തിൻ്റെ നാൾവഴികളാണ് പ്രദർശനത്തിൽ തെളിയുന്നതെന്ന്
വിശിഷ്ടാതിഥിയായെത്തിയ കൂത്തുപറമ്പ് എം എൽ എ കെ.പി.മോഹനൻ അഭിപ്രായപ്പെട്ടു. യു.ആർ.എഫ്. ഏഷ്യൻ റിക്കോഡ് സമർപ്പണവും അദ്ദേഹം നടത്തി.
,യു.ആർ.എഫ്, ജൂറി ഹെഡ് സത്താർ ആദൂർ മുഖ്യാതിഥിയായി ‘സി.കെ.ജയറാം അദ്ധ്യക്ഷത വഹിച്ചു.ചാലക്കര പുരുഷു ചിത്രങ്ങളേയുംചിത്രകാരിയേയും പരിചയപ്പെടുത്തും.ഗുരുകുലം ബാബു,,പി .ടി .സി .ശോഭ,ആർട്ടിസ്റ്റ് സതീശങ്കർ സംസാരിച്ചു.’ദീർഘകാലം മാഹി വിദ്യാഭ്യാസ വകുപ്പിൽ ചിത്രകലാ അദ്ധ്യാപികയായിരുന്ന ആർട്ടിസ്റ്റ് സതീശങ്കർ, പന്തക്കൽ സ്കുളിലെ തൻ്റെ സർവീസ് ജീവിതകാലത്ത് വരച്ചു വെച്ച എണ്ണൂറോളം വരുന്ന തൻ്റെ ശിഷ്യരുടെ ഛായാപടങ്ങളാണ് പ്രദർശിപ്പിച്ചത്.. മൂന്ന് പതിറ്റാണ്ടുകൾക്ക് പിന്നിലേക്ക് കാലത്തെ മടക്കി വിളിക്കുന്ന ഈ ചിത്രങ്ങളിലെ അന്നത്തെ കുട്ടികളിൽ പലരും ഇന്ന് ദേശ-വിദേശങ്ങളിൽ ഉന്നത ശ്രേണികളിൽ വിരാജിക്കുന്നവരാണ്. ചുരുക്കം ചിലർ ഇന്ന് നമ്മോടൊപ്പവുമില്ല.ശിഷ്യരെ തൻ്റെഹൃദയപക്ഷത്ത് ഇക്കാലമത്രയും ചേർത്ത് വെച്ച അവർ, മൂന്ന് പതിറ്റാണ്ടുകാലം സൂക്ഷിച്ചു വെച്ച അവരുടെ മുഖപടങ്ങളാണ് ഇപ്പോൾ പ്രദർശനത്തിനൊരുക്കിയിട്ടുള്ളത്.ലോകത്ത് തന്നെ അത്യപൂർവ്വമായ ഈ ഗുരുശിഷ്യബന്ധത്തിൽ പിറന്ന സർഗ്ഗാത്മക ബന്ധമാണ് ഒളിമങ്ങാത്ത ഓർമ്മച്ചിത്രങ്ങളായി സൂക്ഷിച്ചു വെക്കപ്പെട്ടത്. ഇതാണ്
യു. ആർ എഫ്. ഏഷ്യൻ റെക്കോർഡ്ബഹുമതിക്ക് സതിടീച്ചറെ അർഹയാക്കിയതെന്ന് യു.ആർ.എഫ്. ജൂറി ഹെഡ് സത്താർ ആദൂർ പറഞ്ഞു..
റീജേഷ് രാജൻ സ്വാഗതവും, സി.എം.സുരേഷ് നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.