മാഹിക്ക് ആശ്വാസമായി എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 10 ലക്ഷം രൂപയുടെ പ്രവർത്തി ഉദ്ഘാടനം നിർവ്വഹിച്ചു
മാഹി: മയ്യഴി ജനത അനുഭവിച്ചിരുന്ന യാത്രാ ദുരിതത്തിന് ആശ്വാസം പകർന്ന് പുതുച്ചേരി ലോകസഭ അംഗം വി.വൈദ്യലിംഗം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 1 കോടി 10 ലക്ഷം രൂപയുടെ വിവിധ റോഡുകളുടെ പ്രവർത്തിയുടെ ഭൂമിപൂജയും പണി പൂർത്തിയായ റോഡുകളുടെ ഉദ്ഘാടനവും വി.വൈദ്യലിംഗം എം.പി നിർവ്വഹിച്ചു. 30 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ജെ.ആർ. വൈ റോഡ്, 20 ലക്ഷം രൂപ ചിലവിൽ പ്രവർത്തി പൂർത്തിയായ തച്ചോളിൽ താഴെ – തിട്ടയിൽ റോഡ് എന്നിവയുടെ ഉദ്ഘാടനവും, 30 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ചാലക്കര – പുന്നോൽ റോഡ്, 10 ലക്ഷം രൂപ വീതം ചിലവിൽ നിർമ്മിർമ്മിക്കുന്ന മുന്നോളം റോഡുകളായ പള്ളൂർ – ശ്രീനാരായണ സ്കൂൾ റോഡ്, ചാലക്കര – അറവിലകത്ത് പാലം റോഡ്, പന്തക്കൽ ഹസ്സൻ മുക്ക് റോഡ് എന്നിവയുടെ പ്രവർത്തി ഉദ്ഘാടനവുമാണ് നടത്തിയത്. രമേശ് പറമ്പത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വി.വൈദ്യനാഥൻ എം.എൽ.എ, റീജ്യണൽ
അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, മുൻസിപ്പൽ കമ്മിഷണർ എസ്.ഭാസ്കർ,
പൊതു മരാമത്ത് അസി.എഞ്ചിനിയർ കെ.പി.അനിൽ കുമാർ സംസാരിച്ചു.