30വര്‍ഷമായി കൊണ്ടുനടക്കുന്ന നീറ്റല്‍; പഴയ എസ്എഫ്‌ഐ നേതാവിനെ കാണാന്‍ തല തല്ലിപ്പൊട്ടിച്ച പൊലീസുകാരനെത്തി
തിരുവനന്തപുരം: 29 വര്‍ഷം മുമ്പ് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന സമരത്തിനിടെ,പൊലീസിന്റെ തല്ലേറ്റ് തലപൊട്ടി ചോര ഒഴുകുന്ന പെണ്‍കുട്ടിയുടെ ചിത്രം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. എസ്എഫ്‌ഐ നേതാവായിരുന്ന ടി ഗീനാ കുമാരിയുടെ ആ ചിത്രങ്ങള്‍ കേരളത്തിന്റെ സമരചിത്രങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു. അന്ന് തലതല്ലിതകര്‍ത്ത പൊലീസുകാരന്‍ പഴയ എസ്എഫ്‌ഐ നേതാവിനെ കാണാനെത്തിയിരിക്കുകയാണ്. പൊലീസുകാരന്‍ കാണാനെത്തിയ ചിത്രം ഗീനാ കുമാരി ഫെയ്‌സ്ബുക്കില്‍ പങ്കിട്ടു.