കണ്ണൂർ : ശുചിത്വ മിഷന്‍ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരങ്ങളുടെ എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 30 വരെ നീട്ടി. യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി മുദ്രാവാക്യരചന, പോസ്റ്റര്‍ രചന, ഉപന്യാസം, ചിത്രരചന, ലഘു ലേഖ തയ്യാറാക്കല്‍ എന്നീ ഇനങ്ങളിലാണ് മല്‍സരങ്ങള്‍. എന്‍ട്രികള്‍ ഒക്ടോബര്‍ 30നകം https://contest.suchitwamission.org/ ല്‍ അപ് ലോഡ് ചെയ്യണം. ഫോണ്‍ 0497 2700078.