കണ്ണൂർ: പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എല്‍ വൈവിധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായുള്ള മൂന്നാമത്തെ പെട്രോള്‍ പമ്പ് നാടുകാണി കിന്‍ഫ്ര കോമ്പൗണ്ടില്‍ ആരംഭിക്കുന്നു. ശിലാസ്ഥാപനം കെ സി സി പി എല്‍ ചെയര്‍മാന്‍ ടി വി രാജേഷ് നിര്‍വ്വഹിച്ചു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പമ്പ് ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. ഇതോടൊപ്പം സി എന്‍ ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാര്‍ജ്ജിങ് സ്റ്റേഷനും സ്ഥാപിക്കും. കെ സി സി പി എല്ലിന്റെ കരിന്തളം യൂണിറ്റിലും പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്രാ പാര്‍ക്കിലും ഈ വര്‍ഷം തന്നെ രണ്ടു പമ്പുകള്‍ സ്ഥാപിക്കാനുള്ള നടപടി പുരോഗമിക്കുന്നു. കമ്പനിയുടെ ആദ്യത്തെ പെട്രോള്‍ പമ്പ് പാപ്പിനിശ്ശേരിയിലെ ആസ്ഥാന മന്ദിരത്തോടനുബന്ധിച്ച് 2020ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടാമത്തെ പെട്രോള്‍ പമ്പ് 2023 മാര്‍ച്ചില്‍ മാങ്ങാട്ടുപറമ്പില്‍ ആരംഭിച്ചു. പാപ്പിനിശ്ശേരിയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പമ്പ് വൈവിധ്യവല്‍ക്കരണത്തിലെ തിളക്കമാര്‍ന്ന ചുവടുവെപ്പാണ്. പാപ്പിനിശ്ശേരിയില്‍ സി എന്‍ ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനും മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കും.
ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കെ വി രാഘവന്‍, കെസിസിപിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ആനക്കൈ ബാലകൃഷ്ണന്‍, വിവിധ ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ഐ വി ശിവരാമന്‍, എ മാധവന്‍, യു കൃഷ്ണന്‍, ബിപിസിഎല്‍ സെയില്‍സ് മാനേജര്‍ ജി മണികണ്ഠന്‍, കെസിസിപിഎല്‍ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍) എ കെ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post