Latest News From Kannur

മൈക്രോ ഫിനാൻസിനെതിരെ ആരോപണമുന്നയിക്കുന്നത് സ്ത്രീ ശാക്തീകരണത്തിൽ വിറളി പൂണ്ടവർ — അരയാക്കണ്ടി സന്തോഷ്

0

പാനൂർ :   എസ് എൻ ഡി പി യോഗംമൈക്രോഫൈനാൻസിനെതിരെആരോപണമുന്നയിക്കുന്നത് സ്ത്രീ ശാക്തീകരണത്തിൽ വിറളി പൂണ്ടവരാണെന്ന് എസ് എൻ ഡി പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. പാനൂർ യൂണിയനു കീഴിൽ ഗുരുസന്നിധിയിൽ വെച്ച് നടന്ന മൈക്രോ ഫിനാൻസ് വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംഘടനകൾ സ്ത്രീശാക്തീകരണം നടത്തുന്നുണ്ടെങ്കിലും ഗുരുദേവ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആത്മീയതയിലൂന്നിയുള്ളസ്ത്രീശാക്തീകരണമാണിതിലൂടെ നടത്തുന്നതെന്നും ഭേദ ചിന്തകളില്ലാത്ത സമൂഹ നന്മയാണ്  ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പാനൂർ യൂണിയൻ രണ്ട് ഘട്ടങ്ങളിലായി മൈക്രോ ഫിനാൻസ് വായ്പയായി ഒരു കോടി എട്ട് ലക്ഷം രൂപ വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി ശശീന്ദ്രൻ പാട്യം അധ്യക്ഷത വഹിച്ചു. ധനലക്ഷ്മി ബാങ്ക് മാനേജർ രാഗേഷ്, എൻ.അരവിന്ദാക്ഷൻ പദ്ധതി വിശദീകരിച്ചു. ഗുരുസന്നിധിയിലെ ശ്രീനാരായണ സ്ക്കൂൾ പ്രിൻസിപ്പാൾ ടി.കെ. അശോകൻ, യൂണിയൻ വൈസ് പ്രസിഡണ്ട് കെ.പി ശശീന്ദ്രൻ , യോഗം ഡയരക്ടർ കെ.കെ സജീവൻ , ടി.പവിത്രൻ., തലശ്ശേരി യൂണിയൻ പ്രസിഡണ്ട് ജിതേഷ് വിജയൻ , കെ.സുരേന്ദ്രൻ ,എം ഹരീന്ദ്രൻ . ,കെ.സി.രമേശൻഎം.കെ.രാജീവൻ,ഒ.പുരുഷോത്തമൻ , ചിത്രൻ കണ്ടോത്ത്, എം.കെ. വിജേഷ്, , കെ ബിന്ദു.ശ്യാമള ആനന്ദ്, സംസാരിച്ചു.

Leave A Reply

Your email address will not be published.