കണ്ണൂർ: പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കെ വി സുമേഷ് എം എല്‍ എ നിര്‍വ്വഹിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും രണ്ട് കോടി രൂപ ഉപയോഗിച്ചാണ് എട്ട് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടം നിര്‍മ്മിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, വാര്‍ഡ്് അംഗങ്ങളായ കെ വി മുബ്സീന, ഒ കെ മൊയ്തീന്‍, ടി രജനി, കെ പവിത്രന്‍, ആര്‍ഡിഡി കെ ആര്‍ മണികണ്ഠന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ അംബിക, എസ് എസ് കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, സംഘാടക സമിതി ചെയര്‍മാന്‍ പി വി മോഹനന്‍, പ്രിന്‍സിപ്പല്‍ കെ പി ജോയ്, എച്ച് എം ഇന്‍ചാര്‍ജ് ഇ എന്‍ ദിനേഷ് ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.