കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സംസ്ഥാന സംസ്‌കൃത ദിനാഘോഷവും പണ്ഡിതസമാദരണവും സംഘടിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ ഉദ്ഘാടനം ചെയ്തു.സംസ്‌കൃതഭാഷയും സാഹിത്യവും പുതുതലമുറക്ക് പകര്‍ന്നു നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. കാലടി സര്‍വകലാശാല റിട്ട.പ്രൊഫ. ഡോ കെ എച്ച് സുബ്രഹ്‌മണ്യന്‍, ഡോ. സി എച്ച് സുരേന്ദ്രന്‍ നമ്പ്യാര്‍, ഡോ. പി മനോഹരന്‍, ഡോ. ഇ ശ്രീധരന്‍, പാണപ്പുഴ പത്മനാഭന്‍ പണിക്കര്‍, പി ഭാസ്‌കരന്‍ പണിക്കര്‍, ഡോ. വി ടി ഹരിപ്രസാദ് എന്നിവരെ ആദരിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സംസ്‌കൃതം സ്‌പെഷ്യല്‍ ഓഫീസര്‍ കെ പി സുനില്‍കുമാര്‍ സംസ്‌കൃത വിദ്യാഭ്യാസ വികസനം പദ്ധതി വിശദീകരിച്ചു.
സംസ്‌കൃത സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി എസ് ശ്രീകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാലടി സര്‍വകലാശാല റിട്ട. പ്രൊഫ. ഡോ കെ എച്ച് സുബ്രഹ്‌മണ്യന്‍ സംസ്‌കൃതദിന സന്ദേശവും മുഖ്യ പ്രഭാഷണവും നടത്തി. കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) സി എ സന്തോഷ്, കണ്ണൂര്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍, ഡിഇഒ ടി വി അജിത, എസ് എസ് കെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, കണ്ണൂര്‍ എഇഒ ഒ സി പ്രസന്നകുമാരി, വിദ്യാകിരണം കോ-ഓര്‍ഡിനേറ്റര്‍ കെ സി സുധീര്‍, കണ്ണൂര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എ പി അംബിക, വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.സംസ്ഥാനതലത്തില്‍ നടന്ന വിവിധ മത്സരവിജയികളായ അധ്യാപകര്‍ക്കുള്ള സമ്മാനം വിതരണം ചെയ്തു. തുടര്‍ന്ന് സംസ്‌കൃത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സംസ്‌കൃത നാടകം, കവിത, നൃത്തം, ഗാനാലാപനം, ഗാനമേള എന്നിവയും മറത്തുകളിയും അരങ്ങേറി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post