കണ്ണൂർ: ചെറുകുന്ന് ഗവ.സൗത്ത് എല്‍ പി സ്‌കൂളില്‍ ( ബോര്‍ഡ് സ്‌കൂള്‍) പുതുതായി നിര്‍മ്മിച്ച കെട്ടിടം എം വിജിന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ മുഖ്യാതിഥിയായി. കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് കെ രതി അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തി നടത്തിയത്.
പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ നാല് ക്ലാസ് മുറികള്‍, ഒരു സ്മാര്‍ട്ട് ക്ലാസ് മുറി, സ്റ്റാഫ് മുറി, ഹെഡ്മാസ്റ്റര്‍ മുറി, സ്റ്റെയര്‍ മുറി, ശുചിമുറി എന്നിവയുണ്ട്. മുറ്റം ഇന്റര്‍ലോക്ക് ചെയ്ത് വൃത്തിയാക്കി. മൂന്ന് നില വരെ നിര്‍മ്മിക്കുന്നതിനുള്ള അടിത്തറയിട്ടാണ് കെട്ടിടം നിർമ്മിച്ചത് . കണ്ണൂര്‍ നിര്‍മിതി കേന്ദ്രമാണ് നിര്‍മാണ പ്രവൃത്തി നടത്തിയത്. ജില്ലാ നിര്‍മ്മിതി കേന്ദ്ര എക്‌സിക്യൂട്ടീവ് സെക്രട്ടറി സജിത്ത് കെ നമ്പ്യാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ എന്‍ ശ്രീധരന്‍ ഉപഹാര സമര്‍പ്പണം നടത്തി. ചെറുകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് ടി നിഷ, കണ്ണപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശന്‍, കണ്ണപുരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എ വി പ്രഭാകരന്‍, പി വിദ്യ, വി വിനീത, കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രേമ സുരേന്ദ്രന്‍, പിടിഎ പ്രസിഡണ്ട് പി പി ബൈജു, മാടായി എ ഇ ഒ ഇന്‍ ചാര്‍ജ് കെ കെ ഗീതാമണി, ബിആര്‍സി മാടായി ബിപിസി എം വി വിനോദ് കുമാര്‍, ഹെഡ്മാസ്റ്റര്‍ രഞ്ജിത്ത്, ചെറുകുന്ന് ഗവ ബോയ്‌സ് എച്ച് എസ് എസ് പ്രധാനാധ്യാപിക അജിത, ചെറുകുന്ന് ഗവ. ഗേള്‍സ് വി എച്ച് എസ് എസ് പ്രധാനാധ്യാപിക എം വി റീന, സ്റ്റാഫ് സെക്രട്ടറി ഐ വി വസന്ത, വിവിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post