പാനൂർ:നവകേരള നിർമ്മിതിയുടെ ഭാഗമായി മുഖ്യമന്ത്രിയും, മന്ത്രിമാരും സംസ്ഥാനത്തെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തി ജനങ്ങളുമായി സംവദിക്കുന്ന നവകേരള സദസ്സ് നവംബർ 22 ന് കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ പാനൂരിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഒക്ടോബർ 8 ന് വൈകുന്നേരം 3 ന് പാനൂർ പി.ആർ.എം.ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.