കണ്ണൂർ: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് തിരുവനന്തപുരത്ത് നടത്തുന്ന സംസ്ഥാനതല പ്രശ്നോത്തരിയിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി തലത്തില്‍ മത്സരാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് കക്കാട് ഗുരുഭവന്‍ ഹാളില്‍ മഹാത്മാഗാന്ധിയും ഖാദിയും സ്വാതന്ത്ര്യസമരവും എന്ന വിഷയത്തില്‍ ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ ഒരു സ്‌കൂളില്‍ നിന്നും ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ രണ്ട് കുട്ടികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ഒക്ടോബര്‍ ആറിന് വൈകിട്ട് മൂന്ന് മണിക്കകം 0497 270057, 9562691226 എന്നീ നമ്പറുകളിലോ poknr@kkvib.org എന്ന ഇ മെയില്‍ വിലാസത്തിലോ വിവരം അറിയിക്കണം. പങ്കെടുക്കുന്നവര്‍ ഏഴിന് രാവിലെ 9.30ന് ബന്ധപ്പെട്ട വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രം സഹിതം ഹാജരാകണം.
Sign in
Sign in
Recover your password.
A password will be e-mailed to you.