കണ്ണൂർ: അടുത്ത അധ്യയന വര്‍ഷത്തില്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒമ്പത്, 11 ക്ലാസിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒമ്പതാം ക്ലാസിലേക്കുള്ള അപേക്ഷകര്‍ 2009 മെയ് ഒന്നിനും 2011 ജൂലൈ 31നും ഇടയില്‍ ജനിച്ചവരും ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം. പതിനൊന്നാം ക്ലാസിലേക്കുള്ള അപേക്ഷകര്‍ 2007 ജൂണ്‍ ഒന്നിനും 2009 ജൂലൈ 31നും ഇടയില്‍ ജനിച്ചവരും ഈ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവരും ജില്ലയില്‍ സ്ഥിരതാമസക്കാരുമായിരിക്കണം.
ഓണ്‍ലൈനായി ഒക്ടോബര്‍ 31നകം അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ www.navodaya.gov.in, https://www.navodaya.gov.in/nvs/nvsschool/KANNUR/en/home/ എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. 2024 ഫെബ്രുവരി 10നാണ് പ്രവേശന പരീക്ഷ. ഫോണ്‍: 0490 2311380.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post