കോഴിക്കോട്: ജില്ലയിലെ നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കേന്ദ്രസംഘവുമായി അവലോകന ചർച്ച നടത്തി. മരുതോങ്കരയിലെ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതുൾപ്പെടെ കേന്ദ്രസംഘം ചർച്ച ചെയ്തു. മരുതോങ്കരയിലും സമീപ പ്രദേശങ്ങളിലും സന്ദർശിച്ച് സാമ്പിൾ ശേഖരിച്ചതായി അറിയിച്ചു. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വവ്വാൽ സർവേ ടീം, നാഷനൽ സെൻറർ ഫോർ ഡിസീസ് കൺട്രോൾ (എൻ സി ഡി സി), ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) എന്നീ മൂന്ന് കേന്ദ്ര സംഘങ്ങളാണ് ജില്ലയിലുള്ളത്.
ഗവ. ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ ജെ റീന, എ.ഡി.എച്ച്.എസ് ഡോ. നന്ദകുമാർ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ഷാജിസി.കെ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post