പാനൂർ :ബിജെപി പാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ഹോസ്പിറ്റലിന്റെ മുന്നിൽ സായാഹ്നധർണ്ണ സംഘടിപ്പിച്ചു. പാനൂർ ഹോ സ്‌പിറ്റൽ സ്ഥലമെടുപ്പിൽ എൽഡിഫ്, യുഡിഫ് ഒത്തുകളി അവസാനിപ്പിക്കുക, സ്ഥലമെടുപ്പിനായി ജനകീയസമിതിയുടെ നേതൃത്വത്തിൽ സമാഹരിച്ച തുക ആശുപത്രിയുടെ നവീകരണ പ്രവർത്തനത്തിന് ഉപയോഗിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ മണ്ഡലം പ്രസിഡന്റ് അഡ്വ:ജി ഷിജിലാലിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. പാനൂരിന്റെ പരിസരപ്രദേശങ്ങളിലെയും, നരിക്കോട്മല തുടങ്ങിയ കിഴക്കൻ മേഖലയിലെ ജനങ്ങൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ ആശ്രയിക്കേണ്ടുന്ന ആശുപത്രിയായ പാനൂർ താലൂക്ക് ആശുപത്രിയിൽ രോഗികൾ എത്തിയാൽ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഉത്തരവാദികൾ മാറിമാറി ഭരണം നടത്തിയ എൽ ഡി ഫ്, യുഡിഫ് മുന്നണികളാണ്. ഇവരുടെ രാഷ്ട്രീയപരവും സ്വന്തം നിലയിൽ ഇവർ പടുത്തുയർത്തിയ സഹകരണ ആശുപത്രിയുടെ നിലനിൽപ്പിനുമാണ് ഇവർ രണ്ടുപേരുംമുൻഗണന കൊടുക്കുന്നത്. സാധാരണ ക്കാരായ ജനങ്ങൾക്ക് നേരെ ഇവരുടെ ഇത്തരം താല്പര്യങ്ങൾ മുൻനിർത്തിയുള്ള നടപടികൾ തുറന്ന് കാട്ടുവാൻ വേണ്ടിയാണ് ബിജെപി ഇത്തരം സമരപരിപാടിയുമായി മുന്നോട്ട് വന്നിട്ടുള്ളത്.
പി. സത്യപ്രകാശൻമാസ്റ്റർ , വി. പി സുരേന്ദ്രൻമാസ്റ്റർ . വി. പി ഷാജി, വി. പ്രസീത. കെ. കെ. ധനജ്ഞയൻ, എന്നിവർ സംസാരിച്ചു. സി. കെ.കുഞ്ഞിക്കണ്ണൻമാസ്റ്റർ , സി. പി സംഗീത, വി. പി. ബാലൻമാസ്റ്റർ, എൻ. രതി, രാജേഷ് കൊച്ചിയങ്ങാടി, കെ. സി വിഷ്ണു, എം. രത്നാകരൻ, യു. പി. ബാബു, ബിനീഷ് പുത്തൂർ,കെ. കാർത്തിക.സി. പി. രാജീവൻ, കെ. പവിത്രൻ.രോഹിത് രാം,ശ്രുതിമനോജ്,എന്നിവർ നേതൃത്വവും നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.