പാനൂർ : കീഴ്മാടം മരമില്ലിന് സമീപമാണ് സംഭവം. കണിയാങ്കണ്ടി രവീന്ദ്രൻ്റെ വീട്ടിലാണ് ഗ്യാസ് പൈപ്പ് ലീക്കായി തീപ്പിടുത്തമുണ്ടായത്. അടുക്കള പൂർണമായി കത്തി നശിച്ചു. അടുക്കളയിലുണ്ടായിരുന്ന വാഷിംഗ് മെഷീൻ, മിക്സി എന്നിവ പൂർണ്ണമായും കത്തിനശിച്ചു. അപകടസമയത്ത് രവീന്ദ്രൻ്റെ ഭാര്യ ഗാന്ധിമതി മാത്രമാണുണ്ടായത്. ഗ്യാസ് ലീക്കായത് കണ്ട് ഓടി മാറിയതിനാൽ വൻ അപകടമൊഴിവാകുകയായിരുന്നു. പാനൂരിൽ നിന്നെത്തിയ അഗ്നി ശമന സേന ഏറെ പണിപ്പെട്ടാണ് തീയണച്ചത്. ചൊക്ലി പൊലീസും സ്ഥലത്തെത്തി. 3 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്.