ആലപ്പുഴ: നെഹ്രു ട്രോഫി വള്ളം കളിയുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിക്ക് എത്താനായില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അഭാവത്തില്‍ മന്ത്രി സജി ചെറിയാന്‍ ജലമേള ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസ്, പി പ്രസാദ്, എംബി രാജേഷ്, വി അബ്ദുറഹ്മാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷം വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 72 വള്ളങ്ങള്‍ ആണ്. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-15, ഇരുട്ടുകുത്തി സി-13, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട് -4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. 2017 ന് ശേഷം ആദ്യമായാണ് നെഹ്റുട്രോഫി ടൂറിസം കലണ്ടര്‍ പ്രകാരം ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കുന്നത്. വള്ളംകളിയോടനുബന്ധിച്ച് കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.