Latest News From Kannur

ആനുകൂല്യ പ്രഖ്യാപന കൺവെൻഷൻ നടത്തി

0

പാനൂർ :വ്യാപാരി വ്യവസായി സമിതി പാനൂർ ഏരിയ കമ്മിറ്റിയുടെ വ്യാപാരിമിത്ര രണ്ടാംഘട്ട ആനുകൂല്യ പ്രഖ്യാപന കൺവെൻഷനും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഏരിയ പരിധിയിലുള്ള വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും നടന്നു. സുമംഗലി ഓഡിറ്റോറിയത്തിൽ സമിതി ജില്ലാ പ്രസിഡൻ്റ് പി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.പി ഭാസ്ക്കരൻ അധ്യക്ഷനായി.കെപി മോഹനൻ എംഎൽഎ വിജയികളെ അനുമോദിച്ചു. വ്യാപാരോൽസവ് സമ്മാന പദ്ധതി കൂപ്പൺ വിതരണോദ്ഘാടനം പാനൂർ നഗരസഭ ചെയർമാൻ വി നാസറും. മരണപ്പെട്ട കടവത്തൂരിലെ വ്യാപാരിയായ മഠത്തിൽ അച്ചുവിൻ്റെ കുടുംബത്തിന് നൽകുന്ന വ്യാപാര മിത്രാ ഫണ്ട് വിതരണം നഗരസഭ കൗൺസിലർ

കെകെ സുധീർ കുമാറും നിർവഹിച്ചു. സമിതി ഏരിയ സെക്രട്ടറി പികെ ബാബു റിപ്പോർട്ടവതരിപ്പിച്ചു. എം സുരേഷ് ബാബു, സി ദാമു, കെപി ചന്ദ്രൻ ,മുഹമ്മദ് പാനൂർ എന്നിവർ സംസാരിച്ചു.കെ മോഹനൻ സ്വാഗതവും ബാലൻ പൊയിലൂർ നന്ദിയും പറഞ്ഞു. ആകർഷകമായ സമ്മാനങ്ങൾ നൽകുന്ന കൂപ്പണുകളുടെ നറുക്കെടുപ്പ് 2024 ജനുവരി ഒന്നിന് നടക്കും.

Leave A Reply

Your email address will not be published.