മമ്പറം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പറമ്പായി ബൂത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 25 ന് ചൊവ്വാഴ്ച രാത്രി 7 മണിക്ക് താഴെ കായലോട് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നു.താഴെ കായലോട് തെരുവ് വിളക്കുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ ജ്വാല സംഘടിപ്പിക്കുന്നത്.സന്ധ്യ കഴിഞ്ഞാൽ പല ദിവസങ്ങളിലും താഴെ കായലോട് ഇരുട്ടിലാഴുന്നു. കടകളിലെ വെളിച്ചമാണ് കാൽനടയാത്രക്കാർക്ക് പോലും നേരിയ ആശ്വാസമേകുന്നത്. മാസങ്ങളായി തെരുവു വിളക്കുകൾ കത്താതായിട്ട് എന്ന് ജനങ്ങൾ പരാതിപ്പെടുന്നു.സന്ധ്യക്ക് ശേഷം ചൂട്ടും പന്തവും കൊളുത്തി പ്രതിഷേധ ജ്വാല നടത്താനാണ് തീരുമാനം.