ന്യൂമാഹി: ജൂലായ് 24ന് ശ്രീനഗറിൽ തുടങ്ങുന്ന ഇന്ത്യൻ സബ് ജൂനിയർ ഫുട്ബാൾ ടീം ക്യാമ്പിലേക്ക് തലശ്ശേരി പുന്നോൽ കുറിച്ചിയിലെ ജീവൻ വിജേഷ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന യൂത്ത് ലീഗ് മത്സരത്തിൽ എറണാകുളത്തിനു വേണ്ടി ബ്ലാസ്റ്റേഴ്‌സ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജീവൻ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. മാഹി സുധാകരൻ മാസ്റ്റർ ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന ജീവൻ കഴിഞ്ഞ രണ്ടു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് സബ് ജൂനിയർ ടീം അംഗമാണ്. പുന്നോൽ കുറിച്ചിയിലെ ആയ്യത്താൻ വിജേഷിന്റെയും കാസർഗോഡ് ബേക്കലിലെ വി.വിജിതയുടെയും മകനാണ്. തിരുവനന്തപുരം ജി.വി രാജ സ്പോർട്സ് സ്കൂൾ വിദ്യാർഥിയായ ജീവൻ ഈ വർഷം പ്ലസ് വണിലേക്ക് കോട്ടയം ലേബർ ഇന്ത്യ ഗുരുകുലം സ്കൂളിലാണ് പ്രവേശനം നേടിയത്.