പൊയിലൂർ:
തൃപ്രങ്ങോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ട് ടി.പി. രാജുവിന്റെ 5-ാം ചരമവാർഷിക ദിനം വടക്കേ പൊയിലൂരിൽ വെച്ച് ആചരിച്ചു.
രാവിലെ 8 മണിക്ക് സ്മൃതികുടീരത്തിൽ പുഷ്പാർച്ചന നടത്തി..
തുടർന്ന് നടന്ന അനുസ്മരണ യോഗം കണ്ണൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.പി സാജു ഉദ്ഘാടനം ചെയ്തു.
പൊയിലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിപിൻ. വി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സന്തോഷ് കണ്ണം വെള്ളി ,ടി.പി രാജു അനുസ്മരണ പ്രഭാഷണം നടത്തി. സി.വി. എ ജലീൽ പി.കൃഷ്ണൻ, സി എൻ പവിത്രൻ, കെ.പി.രാമചന്ദ്രൻ , വി.പി കുമാരൻ ,നിഷ നെല്യാട്ട് എന്നിവർ പ്രസംഗിച്ചു. കെ.കെ. ദിനേശൻ സ്വാഗതവും ടി. സായന്ത് നന്ദിയും പറഞ്ഞു.