Latest News From Kannur

19 കാരിയുടെ പേരിൽ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയക്കുന്നു; പരാതി

0

കോട്ടയം: യുവതിയുടെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് പരാതി. 19 വയസ്സുള്ള പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍ മീഡിയ വഴി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് പരാതിയില്‍ പറയുന്നു.

 

ഏറ്റുമാനൂര്‍ പട്ടിത്താനം സ്വദേശിയാണ് ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിവാഹം കഴിഞ്ഞ് ഭര്‍ത്താവുമായി കഴിയുന്ന ഗര്‍ഭിണിയായ യുവതിയുടെ പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ച്, പേരും ഫോട്ടോയുമിട്ട് അശ്ലീല മെസേജുകള്‍ പ്രചരിപ്പിക്കുന്നത്.

സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സമയത്തും ഫോണില്‍ അശ്ലീല കമന്റുകള്‍ വന്നതായി യുവതിയുടെ പിതാവ് പറഞ്ഞു. ഏറ്റുമാനൂർ പൊലീസ് പരാതി പൊലീസിന്റെ സൈബർ സെല്ലിന് കൈമാറിയിരിക്കുകയാണ്.

Leave A Reply

Your email address will not be published.