നാദാപുരം ഗ്രാമ പഞ്ചായത്തിലെ ജൈവ സമ്പത്തിന്റെ കാവലാളാകുന്നതിന് ഇരുപത്തിരണ്ട് ജൈവ മിത്രങ്ങളെ നാടിന് സമർപ്പിച്ച് ജൈവ വൈവിധ്യ ദിനം നാദാപുരത്ത് സമുചിതമായി ആചരിച്ചു.
തെരുവൻ പറമ്പത്ത് പുഴയോരത്ത് നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അഖില മര്യാട്ട് അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുൽ ഹമീദ് ജൈവ വൈവിധ്യ സന്ദേശം നൽകി.സ്ഥിരം സമിതി അധ്യക്ഷരായ സി കെ നാസർ,എം സി സുബൈർ,ജനീദ ഫിർദൗസ്,മെമ്പർ വി പി കുഞ്ഞിരാമൻ,മസ്ബൂബ അസീദ്,സി ടി കെ സമീറ,ഒ പി ഭാസ്‌ക്കരൻ എന്നിവർ സംസാരിച്ചു. ജൈവ വൈവിധ്യ മാനേജിങ് കമ്മിറ്റി വൈസ് ചെയർമാൻ ഇ ഹാരിസ് സ്വാഗതവും കെ പി സുബൈർ നന്ദിയും പറഞ്ഞു. വയോജന പാർക്കിന് സമീപമുള്ള പുഴയോരത്ത് നടന്ന പരിപാടിയിൽ ജല ഗീതം ആലപിച്ച് ജല നടത്തം നടത്തി. അടുത്ത പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജൈവ മിത്രങ്ങൾക്ക് വിശദമായ പരിശീലനം നൽകും.പഞ്ചായത്തിലെ മുഴുവൻ ജൈവ വൈവിധ്യങ്ങളുടെയും വിവര ശേഖരണം ഫോട്ടോ സഹിതം ശേഖരിച്ച് ജനകീയ വൈവിധ്യ രജിസ്റ്റർ ഉണ്ടാക്കുന്നതാണ്,കൂടാതെ രജിസ്റ്ററിന്റെ ഇലക്ട്രോണിക് പതിപ്പ് തയ്യാറാക്കുവാൻ ഗ്രമ പഞ്ചായത്ത് ഭരണ സമിതി തീരുമാനിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.