Latest News From Kannur

സംസ്ഥാനത്ത് കോവിഡ് ആശങ്ക ഒഴിയുന്നു; ടി.പി.ആറും പ്രതിദിന കേസുകളും കുറയുന്നു

0

സംസ്ഥാനത്ത് കേവിഡ് ആശങ്ക ഒഴിയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും പ്രതിദിന കേസും കുറയുകയാണ്. ആർ.ടി.പി.സി.ആർ പരിശോധന വ്യാപിപ്പിക്കാനാണ് തീരുമാനം. ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്‌സിനേഷൻ ആണ് നടന്നത്. കുതിച്ചുയർന്ന കൊവിഡ് ഗ്രാഫ് താഴുകയാണ്. ശരാശരി 13 ശതമാനം പേർ മാത്രമാണ് കഴിഞ്ഞ ആഴ്ച ചികിത്സ തേടിയത്. ഡബ്ല്യു. ഐ.പി.ആർ എട്ടിന് മുകളിലുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. നേരത്തെ ഇത് ഏഴായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന വ്യാപിപ്പിക്കും. അവശ്യഘട്ടത്തിൽ മാത്രമാകും ആൻറിജൻ പരിശോധന നടത്തുക. ഹോം ക്വാറൻറൈൻ കർശനമായി നിരീക്ഷിക്കണമെന്നാണ് സർക്കാർ നിർദേശം. പൊലീസ് പരിശോധന കർശനമാക്കും.

അതേസമയം ഇന്നലെ സംസ്ഥാനത്ത് റെക്കോഡ് വാക്‌സിനേഷൻ നടന്നു. ആറ് ലക്ഷത്തി നാൽപ്പിനായിരത്തി 30 പേർക്ക് വാക്‌സിൻ നൽകി. ഇതാദ്യമായാണ് ആറ് ലക്ഷത്തിധിലം പേർക്ക് വാക്‌സിൻ നൽകുന്നത്. ഇതുവരെ 2,26,24,309 പേർക്കാണ് ആദ്യ ഡോസ് നൽകിയത്. ശേഷിക്കുന്ന ഏഴ് ലക്ഷം ഡോസ് വാക്‌സിൻ ഇന്ന് നൽകാനാണ് തീരുമാനം.

Leave A Reply

Your email address will not be published.