ഇനി ‘ജൂനിയർ സി’ എന്ന വിളി വേണ്ട; മകന് പേരിട്ട് മേഘ്‌ന രാജ്
സിനിമാ പ്രേമികൾക്ക് ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ അകാലവിയോഗം. മേഘ്‌ന നാലുമാസം ഗർഭിണിയായിരികുമ്പോഴാണ് ചിരഞ്ജീവി സർജയ മരണപ്പെട്ടത്. ഭർത്താവിന്റെ മരണ ശേഷം തന്റെ മകനുമൊത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് മേഘ്‌ന. മകനൊപ്പമുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ജൂനിയർ സി എന്നായിരുന്നു ഇത്രയും നാൾ മകനെ വിളിച്ചിരുന്നത്. ഇപ്പോഴിതാ കുഞ്ഞിന് പേര് നൽകിയിരിക്കുകയാണ് മേഘ്‌ന.
റായൻ രാജ് സർജ്ജ എന്നാണ് മേഘ്ന മകന് നൽകിയ പേര്. കഴിഞ്ഞ ദിവസം തന്നെ കുഞ്ഞിന്റെ പേര് പ്രഖ്യാപിക്കും എന്ന് മേഘ്‌ന ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഒരു വീഡിയോയിലൂടെ ആണ് മകന്റെ പേര് മേഘ്‌ന വെളിപ്പെടുത്തിയത്. പിന്നാലെ പേരിന്റെ അർത്ഥമെന്താണെന്ന ചോദ്യവുമായി ആരാധകരും എത്തി.
ലിറ്റിൽ പ്രിൻസ്, യുവരാജ, പറുദീസയുടെ കവാടം, എന്നിങ്ങനെ പോകുന്നു പേരിന്റെ അർത്ഥം പറഞ്ഞുള്ള കമന്റുകൾ. എന്തായാലും പ്രിയ താര ദമ്പതികളുടെ മകന്റെ പേര് ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. കഴിഞ്ഞ വർഷം ജൂണിലായിരുന്നു ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം. ഭർത്താവിന്റ വിയോഗശേഷവും മേഘ്‌ന തളരാതെ പിടിച്ചുനിന്നത് കുഞ്ഞ് കാരണമായിരുന്നു. ഒക്ടോബർ 22 നാണ് മേഘ്‌ന ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്നത് അച്ഛനമ്മമാരുടെ വിവാഹ നിശ്ചയം നടന്ന തീയതിയിലാണെന്ന പ്രത്യേകത കൂടിയുണ്ട്.