Latest News From Kannur

എംഎസ്എഫ് നേതാക്കൾക്കെതിരായ പരാതി: ഹരിത നേതാക്കളോട് ഹാജരാവാൻ നിർദേശിച്ച് വനിതാ കമ്മീഷൻ

0

തിരുവനന്തപുരം: എംഎസ്എഎഫ് നേതാക്കൾക്കെതിരെ ലൈംഗീക അധിക്ഷേപ പരാതി നൽകിയ ഹരിതയിലെ പെൺകുട്ടികളോട് ഹിയറിംഗിന് ഹാജരാവാൻ വനിത കമ്മീഷൻ നിർദ്ദേശിച്ചു. ഏഴാം തിയ്യതി മലപ്പുറത്ത് നടക്കുന്ന ഹിയറിംഗിൽ ഹാജരാകാനാണ് നിർദ്ദേശം നൽകിയത്. എന്നാൽ മലപ്പുറത്ത് ഹാജരാവാൻ കഴിയില്ലെന്നും കോഴിക്കോട് ഹാജരാവാൻ അനുവദിക്കണമെന്നും ഹരിത വനിത കമ്മീഷനെ അറിയിച്ചു.

ഹരിത നേതാക്കളുടെ അപേക്ഷ അംഗീകരിച്ച വനിതാകമ്മീഷൻ കോഴിക്കോടെ ഹിയറിംഗിന്റെ തിയ്യതി പിന്നീട് അറിയിക്കുമെന്ന് വ്യക്തമാക്കി. മുസ്ലീം ലീഗിന്റെ മുതിർന്ന നേതാക്കൾ ഇടപെട്ട് നടത്തിയ അനുനയനീക്കത്തിനൊടുവിൽ ഹരിതനേതാക്കളോട് ഖേദം പ്രകടിപ്പിക്കാൻ എംഎസ്എഫ് നേതാക്കൾ തയ്യാറായെങ്കിലും വനിതാ കമ്മീഷനിൽ നൽകിയ പരാതി ഹരിത ഇതുവരെ പിൻവലിച്ചിട്ടില്ല.

 

Leave A Reply

Your email address will not be published.