ചാലക്കര ശ്രീ കീഴന്തൂർ ഭഗവതി ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 14, 15 തീയ്യതികളിൽ സമുചിതമായി ആഘോഷിക്കും. 14 ന് രാവിലെ 11 മണിക്ക് വെറ്റില കൈനീട്ടം തുടർന്ന് കാവുണർത്തൽ വൈകുന്നേരം 6 മണിക്ക് പി.എം.ടി ഷെഡ് റോഡിൽ ശ്രീകല ഫർണിച്ചറിന് സമീപത്തു നിന്ന് ആരംഭിക്കുന്ന താലപ്പൊലി ഘോഷയാത്ര. താലപ്പൊലി വരവിനു ശേഷം വെള്ളാട്ടങ്ങൾ നടക്കും. 15 ന് കാലത്ത് മുതൽ തിറമഹോത്സവം നടക്കും. ഗുളികൻ, ഘണ്ടാകർണ്ണൻ ശാസ്തപ്പൻ, കാരണവർ നാഗഭഗവതി, വസൂരിമാല തമ്പുരാട്ടി തെയ്യങ്ങൾ കെട്ടിയാടും. തുടർന്ന് നടക്കുന്ന ഗുരുതിയോടു കൂടി തിറയുത്സവത്തിന് സമാപനമാവും. ഉച്ചയ്ക്ക് പ്രസാദ ഊട്ട് ഉണ്ടായിരിക്കുന്നതാണ്
Sign in
Sign in
Recover your password.
A password will be e-mailed to you.