Latest News From Kannur

മയ്യഴി ഫുട്ബാൾ ടൂർണ്ണമെൻ്റ് – ആദ്യ ക്വാർട്ടർ ഫൈനലിൽ AFC വയനാടിനു ജയം

0

മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി, മാഹിയുടെ ആഭിമുഖ്യത്തിലുള്ള നാൽപ്പത്തിരണ്ടാമത് ഫ്ളഡ് ലൈറ്റ് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഒൻപതാമത് മത്സരമായ ആദ്യ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ AFC വയനാട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തയ്യിൽ വാരിയേർസ് മാഹി സ്പോൺസർ ചെയ്യുന്ന ഉഷ F C യെ പരാജയപ്പെടുത്തി സെമീഫൈനലിൽ കടന്നു.
വിജയികൾക്കു വേണ്ടി കുടു, ആൽഫ്രഡ് ഓരോ ഗോളുകൾ നേടി. ഉഷ F C ക് വേണ്ടി അക്ഷയ് ഒരു ഗോളും നേടി.
മയ്യഴി എം എൽ എ .രമേഷ് പറമ്പത്തും, മുൻ പുതുച്ചേരി ആഭ്യന്തര മന്ത്രി ഇ.വത്സരാജും വിശിഷ്ടാതിഥികളായി.
ഇന്ന് (10-02-26) പത്താമത് മത്സരമായ രണ്ടാമത് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അഭിലാഷ് FC കുപ്പോത്ത് ജനശക്തി ചാലക്കര സ്പോൺസർ ചെയ്യുന്ന ഹണ്ടേർസ് കൂത്തുപറമ്പിനെ നേരിടും.

Leave A Reply

Your email address will not be published.