Latest News From Kannur

മഹിള മോർച്ച മാഹിയിൽ മഹിളാ ശക്തി സംഗമം നടത്തി

0

മാഹി: ഭാരതീയ ജനതാ മഹിളാ മോർച്ച മാഹി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “മഹിളാ ശക്തി സംഗമം “നടത്തി.

നരേന്ദ്ര മോഡി സർക്കാർ ഭാരതത്തിൽ അധികാരത്തിൽ വന്നതിന് ശേഷം മഹിളകളുടെ ഉന്നമനത്തിന് വേണ്ടി നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കിട്ടുണ്ടെന്ന് മഹിളമോർച്ച പുതുച്ചേരി സംസ്ഥാന പ്രസിഡണ്ട് താമരയ് സെൽവി പറഞ്ഞു. മഹിള മോർച്ച മാഹിമണ്ഡലം കമ്മിറ്റി മുൻസിപ്പാൽ മൈതാനിയിൽ നടത്തിയ മഹിളശക്തി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു താമരയ് സെൽവി .
സംഗമത്തിന്റെ ഭാഗമായി മാഹി സ്വദേശികളായ അംഗപരിമിതരായ വനിതകൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ.പി.രജിത അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി സംസ്ഥാന പ്രവർത്തക സമിതി അംഗം അംഗ വളപ്പിൽ ദിനേശൻ, മണ്ഡലം പ്രസിഡണ്ട് പി. പ്രഭീഷ് കുമാർ, മഹിളമോർച്ച വൈസ് പ്രസിഡന്റ് വൈ. മഞ്ജു, സോഷ്യൽ മീഡിയ ഇൻചാർജ് ആർ.സുഗന്ധി, മാഹി മണ്ഡലം മഹിളാ മോർച്ച ജനറൽ സെക്രട്ടറി ബിന്ദു വിമൽ, സാനിയ അനീഷ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം ഭാരവാഹികളായ മഗനീഷ് മഠത്തിൽ, കെ.എം.ത്രിജേഷ്, പനത്തറ ഹരിദാസ്, ഇ.എ.ലതീബ്, ജയസുര്യ ബാബു, റിച്ചാർഡ് പോൾ, പി.ഗിരീഷ്, രാജൻകാവിൽ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.