തലശ്ശേരി :
പി. ജനാർദ്ദനൻ എഴുതി മുദ്രപത്രം മാസിക പ്രസിദ്ധീകരിക്കുന്ന കാണാപ്പുറം എന്ന പുസ്തകത്തിൻ്റെ പ്രകാശനം 14 ന് ശനിയാഴ്ച തലശ്ശേരിയിൽ നടക്കും . വൈകിട്ട് 3 മണിക്ക് ഇ.കെ.നായനാർ സ്മാരക ഹാളിൽ [ പ്രസ്സ് ഫോറം ഹാൾ ] ചിത്രകാരനും ചരിത്രകാരനുമായ കെ.കെ.മാരാർ പുസ്തക പ്രകാശനം നിർവ്വഹിക്കും. എം. രാജീവൻ മാസ്റ്റുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ പുസ്തകം ഏറ്റുവാങ്ങും. വി.ഇ. കുഞ്ഞനന്തൻ പുസ്തകപരിചയം നടത്തും.
ചൂര്യയി ചന്ദ്രൻ മാസ്റ്റർ , സി.ഒ. ടി. ഷബീർ, നൂറ ടീച്ചർ , സുശീൽ ചന്ത്രോത്ത്, അഡ്വ. മിലി ചന്ദ്ര, അഡ്വ. സ്മിത ശിവദാസൻ, എൻ .സിറാജുദ്ദീൻ എന്നിവർ ആശംസയർപ്പിക്കും. കതിരൂർ ടി.കെ. ദിലീപ് കുമാർ സ്വാഗതവും അഡ്വ. കെ.സി. മുഹമ്മദ് ശബീർ കൃതജ്ഞതയും പറയും.