തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന 6 കേരളാ ബറ്റാലിയൻ എൻ സി സി യുടെ നേതൃത്വത്തിൽ എരഞ്ഞോളി പാലത്തിനു അടുത്തു പ്രവർത്തിക്കുന്ന ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിലെ വിദ്യാർഥികളോടൊപ്പം എൻ സി സി ദിനം വിപുലമായി ആചരിച്ചു. എൻസിസി കേഡറ്റുകളും ഹോമിലെ വിദ്യാർഥികളും ചേർന്ന് കലാ പരിപാടികൾ നടത്തി. പരിപാടി യൂണിറ്റ് കമാന്റിങ് ഓഫീസർ കേണൽ വികാസ് ജെയിൻ ഉൽഘാടനം ചെയ്തു. യൂണിറ്റിലെ ഉദ്യോഗസ്ഥന്മാരും എൻസി സി ഓഫീസർമാരും ചേർന്ന് അഫ്റ്റർ കെയർ ഹോമിലേക്ക് ഗൂഗിൾ ടി വി നൽകി. കേഡറ്റുകൾ സ്വരൂപിച്ച അവശ്യ സാധനങ്ങൾ ഹോമിലെ ഉദ്യോഗസ്ഥന്മാരെ ഏൽപ്പിച്ചു. കേഡറ്റുകളും ഹോമിലെ കുട്ടികളും ഒരുമിച്ചു ഭക്ഷണം കഴിച്ചു പിരിഞ്ഞു.വാർഡ് കൗണ്സിലർ പി പ്രമീള കേഡറ്റുകളെ അനുമോദിച്ചു സംസാരിച്ചു. യൂണിറ്റ് സുബേദാർ മേജർ എഡ്വിൻ ജോസ് , എൻ സി സി ഓഫീസർമാരായ എം പി ബാബു, പോൾ ജസ്റ്റിൻ ടി, പി വി പ്രശാന്ത്, സജേഷ് കുമാർ കെ, രാജീവൻ എൻ, രാവിദ് ടി പി, ബിനിത വി ജെ, സുസ്‌കി എ, ദിനിൽ ധനഞ്ജയൻ ഇൻസ്ട്രക്ടർമാരായ ജിനേഷ് ടി വി , മുകേഷ് യാദവ്, കിരൺ കുമാർ ആർ സിവിൽ സ്റ്റാഫുകൾ ആയ ഹനീഷ് കെ, പ്രമോദ് എം കെ, രാജേഷ് സി എച് എന്നിവർ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.