ചൊക്ലി : സ്ത്രീകളെയും കുട്ടികളെയും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോട്ക്കൂടി കേരള ജന മൈത്രി പോലീസ് നടപ്പിലാക്കുന്ന സ്ത്രീ സ്വയം സുരക്ഷ പ്രതിരോധ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു.
ചൊക്ലി വിക്ടോറിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് വച്ചു നടന്ന പരിപാടി കണ്ണൂർ സിറ്റി പോലീസ് മാസ്റ്റേഴ്സ് ട്രെയിനേഴ്‌സ് ടി. വി. സിനിജ ക്ലാസ്സ് നയിച്ചു.
സിറ്റി പോലീസ് മാസ്റ്റേഴ്സ് ട്രെയിനേഴ്‌സ്മാരായ മഹിത, ആശ്രിത, ജമീല, റാണിപ്രിയ, മിനി, പ്രമിത, എന്നിവർ പരിശീലനം നൽകി.
A s i വിജേഷ് സി, ഇൻസ്റ്റിറ്റ്യൂട്ട് മാനേജർ സന്തോഷ് കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റീജ സന്തോഷ്, അധ്യാപിക ബേബി സഹിത എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ വച്ചു പരിശീലകരെ ആദരിച്ചു.