പള്ളൂർ : മാഹി സ്പിന്നിങ്ങ് മിൽ റോഡിൽ ദേശീയ പാതയിൽ അടിപ്പാത നിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമായി അനിശ്ചിത കാലത്തേക്ക് മാഹിയിൽ നിന്ന് സ്പിന്നിങ്ങ് മിൽ വഴി ചൊക്ലിയിലേക്കുള്ള ഗതാഗതം അടച്ചിട്ടിരിക്കുന്നതോടെ അത് വഴിയുള്ള വാഹനങ്ങൾ സർവ്വീസ് റോഡിനേയാണ് ആശ്രയിക്കുന്നത്. നിലവിൽ സർവ്വീസ് റോഡ് വീതി കുറഞ്ഞതും ചില ഭാഗങ്ങൾ ടാറിങ് ഇല്ലാതെ തകർന്നു കിടക്കുന്നതും പെട്രോൾ പമ്പുകളിലെത്താൻ ഭാരവാഹനങ്ങൾ സർവ്വീസ് റോഡിലൂടെ കടന്നുപോകുന്നതും ചെറു വാഹനങ്ങൾ കടന്നുപോകുന്നതിനും കുരുക്ക് മുറുകുന്നതിനും കാരണമാകുന്നു. സർവ്വീസ് റോഡ് വീതി കൂട്ടിയും പൂർണ്ണമായും ടാറിങ്ങ് പ്രവൃത്തി നടത്തി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് യാത്രികരുടെ ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.