Latest News From Kannur

രാമവിലാസത്തിലെ എൻ സി സി കേഡറ്റുകൾ എൻ സി സി ഡേ റാലി നടത്തി

0

ചൊക്ലി :6 കേരള ബറ്റാലിയൻ എൻ സി സി തലശ്ശേരിയുടെ കീഴിൽ ഉള്ള രാമവിലാസം ഹയർ സെക്കണ്ടറി സ്‌കൂളിലെ എൻ സി സി കേഡറ്റുകൾ എൻ സി സി ദിനാചരണത്തിന്റെ ഭാഗമായി റാലി നടത്തി .പരിപാടിയുടെ ഔപചാരിക ഉദ് ഘാടനം സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ സ്മിത നിർവ്വ ഹിച്ചു .എൻ സി സി ഓഫീസർ ശ്രീ ടി .പി .രാവിദ്ദ് അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി എ .രചീഷ് ,എസ് ആർ ജി കൺവീനർ പി .എം രജീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .

റാലിയുടെ ഫ്ലാഗ് ഓഫ് കർമം സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ സ്മിത നിർവ്വ ഹിച്ചു .റാലിയിൽ അൻപതോളം കേഡറ്റുകൾ പങ്കെടുത്തു .സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി ചൊക്ലി ടൗൺ വരെ പോയി സ്‌കൂളിൽ സമാപിച്ചു .

രാമവിലാസത്തിലെ എൻ സി സി കേഡറ്റുകളുടെ പ്രവർത്തനം അഭിമാ നകരവും മാതൃകാ പരവുമാണെന്ന് ഉദ് ഘാടന ഭാഷണത്തിൽ ഹെഡ് മിസ്ട്രസ്സ് അഭിപ്രായപ്പെട്ടു .ഈ കഴിഞ്ഞ ചൊക്ലി സബ് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ എൻ സി സി കേഡറ്റുകളുടെ പ്രവർത്തനം കാര്യക്ഷമവും മാതൃകാപരവു മാണെന്ന് സ്റ്റാഫ് സെക്രട്ടറി എ.രചീഷ് അഭിപ്രായപ്പെട്ടു . റാലിയുടെ ഫ്ലാഗ് ഓഫ് കർമം സ്‌കൂൾ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ. സ്മിത നിർവ്വ ഹിച്ചു. റാലിയിൽ അൻപതോളം കേഡറ്റുകൾ പങ്കെടുത്തു. സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി ചൊക്ലി ടൗൺ വരെ പോയി സ്‌കൂളിൽ സമാപിച്ചു.

Leave A Reply

Your email address will not be published.