Latest News From Kannur

റെയിൽവേ സ്‌റ്റേഷനിൽ നിന്നു പുതിയ ബസ് സ്റ്റാണ്ടിലേക്ക് പോകാൻ എം.പി.ഫണ്ട് ഉപയോഗിച്ച് നടപ്പാത നിർമ്മിക്കും.രാജ്യസഭ എം.പി.ശ്രീ സദാനന്ദൻ മാസ്റ്റർ

0

ബ്രിട്ടിഷുകാർ ആവിഷ്ക്കരിച്ച് പ്രവർത്തനം ആരംഭിച്ച ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള തലശ്ശേരി മൈസൂർ റെയിൽപാതയുടെ നിർമ്മാണം ആരംഭിക്കണമെന്നും റെയിൽവേ സ്റ്റേഷൻ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കി തരുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അഭ്യർഥിച്ച് തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ രാജ്യസഭ എം.പി.ശ്രീ.സദാനന്ദൻ മാസ്റ്റർക്ക് മെമ്മോറാൻഡം സമർപ്പിച്ചു.
കൊട്ടിയൂർ ഉത്സവനാളുകളിൽ തലശ്ശേരിയിൽ ഫെസ്റ്റിവൽ സ്റ്റോപ്പ് അനുവദിച്ച അന്ത്യോദയ എക്സ്പ്രസ്സിനും,ഗരീബ് റഥ് എക്സ്പ്രസ്സിനും,വന്ദേ ഭാരതിനും സ്റ്റോപ്പ് അനുവദിക്കുക,
തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിച്ചു കോഴിക്കോടേക്ക് നീട്ടിയ1051l/10512 ബേംഗ്ളൂരൂ കണ്ണൂർ എക്സ്പ്രസ്സ് ഉടൻ സർവിസ്സ് ആരംഭിക്കുക, സ്റ്റേഷനിൽ ഐലൻഡ് പ്ളാറ്റ്ഫോം നിർമ്മിക്കുക, ഡബ്ളിങ്ങിൽ നഷ്ടപ്പെട്ട ഒരു ലൈൻ പുന:സ്ഥാപിച്ച് ബർത്തിങ്ങ് സൗകര്യങ്ങൾ കൂട്ടുക, റിട്ടയറിങ്ങ് റൂമുകളും, ഡോർമിറ്ററിയും നിർമ്മിക്കുക, പാർസൽ റൂം പ്രവർത്തനം 24 മണിക്കൂർ ആക്കുക, ക്ലോക്ക് റൂം സൗകര്യങ്ങൾ എർപ്പെടുത്തുക, വാഹന പാർക്കിങ്ങ് സ്ഥലത്ത് മേൽക്കൂര സ്ഥാപിക്കുക. സ്റ്റേഷൻ പരിസരത്തെ അഴുക്ക് ചാലിനു സ്ലാബ് ഇട്ട് വൈദ്യൂതികരിച്ച് യാത്രക്കാർക്ക് പുതിയ ബസ് സ്റ്റാണ്ടിലേക്ക് പോകാൻ നടപ്പാത നിർമ്മിക്കുക, പ്രായം ചെന്നവർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും കയറി ഇറങ്ങിപ്പോകാൻ ബുദ്ധിമുട്ടുള്ള പുതിയ ബസ് സ്റ്റാണ്ടിലെ റെയിൽവേ ഫുട്ട് ഓവർ ബ്രിഡ്ജിൻ്റെ സ്റ്റെപ്പുകൾ വീതി കൂട്ടി യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പുനർനിർമ്മിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്..
തലശ്ശേരി റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷനു വേണ്ടി
ശശികുമാർ കല്ലിഡുംബിൽ, ഗിരീഷ് കുമാർ മക്റേരി എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

Leave A Reply

Your email address will not be published.