Latest News From Kannur

വികസന മുന്നേറ്റ ജാഥ സമാപിച്ചു

0

പാനൂർ :

എൽഡിഎഫ് കുന്നോത്തുപറമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത ലീഡറും, വി. കെ. ചന്ദ്രൻ വൈസ് ക്യാപ്റ്റനുമായ രണ്ടു ദിവസങ്ങളായി നടന്ന കുന്നോത്തുപറമ്പ് പഞ്ചായത്ത് വികസന മുന്നേറ്റ കാൽനട ജാഥ സമാപിച്ചു. പൂവ്വത്തിൻ കീഴിൽ രാഷ്ട്രീയ ജനതദൾ ദേശീയ എക്സിക്യുട്ടീവംഗം കെ. പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കരുവങ്കണ്ടി ബാലൻ അധ്യക്ഷനായി. കെ. പി. രാജേഷ് സ്വാഗതം പറഞ്ഞു. ഒന്നാം ദിവസം ഈസ്റ്റ് ചെണ്ടയാട്, മാവിലേരി, വരപ്ര, നിള്ളങ്ങൽ, കൈവേലിക്കൽ, കെസി മുക്ക്, പുത്തൂർ പോസ്റ്റ് ഓഫീസിന് സമീപം സമാപിച്ചു. രണ്ടാം ദിവസം പാറാട് നിന്നും ആരംഭിച്ചു കൊളവല്ലൂർ, ചിറക്കര, തുവ്വക്കുന്ന്, ചിറ്റാരിത്തോട്, ജാതിക്കൂട്ടം, താഴെ കുന്നോത്തുപറമ്പ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മീത്തലെ കുന്നോത്തുപറമ്പിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ കെ. ലത, വി. കെ. ചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. അനിൽകുമാർ, രവീന്ദ്രൻ കുന്നോത്ത്, പ്രജീഷ് പൊന്നത്ത്, കെ. പി. നന്ദനൻ, പി. പി. ബിനോയ്, ടി. പി. അനീഷ്, എം. പി. മുകുന്ദൻ, എൻ. പി. ബാലകൃഷ്ണൻ, ഒ. പി. ഷീജ, എ. പി. ലിബിഷ, പി. മഹിജ, പി.കെ. ഷബ്ന, കെ. റനീഷ്, കെ. നൗഷാദ്, എം. കെ. രഞ്ജിത്ത്, കെ. മുകുന്ദൻ, ടി. പി. ഉത്തമൻ, പുരുഷോത്തമൻ കോമത്ത് എന്നിവർ സംസാരിച്ചു. സമാപന പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ. പി. ലീല അധ്യക്ഷയായി. കെ. പി. റനിൽ സ്വാഗതം പറഞ്ഞു.

Leave A Reply

Your email address will not be published.