മാഹി : മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് ടെക്നോളജിയിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ബിജിന സി.കെ രചിച്ച ‘The Integrated Marketing Communication’ പുസ്‌തകത്തിൻ്റെ പ്രകാശനചടങ്ങ് കോളേജ് സെമിനാർ ഹാളിൽ വച്ചു നടന്നു.
പുതുച്ചേരി മുൻ ആഭ്യന്തരമന്ത്രിയും കോളേജ് ചെയർമാനുമായ ഇ. വത്സരാജ് പുസ്‌തക പ്രകാശനം കർമ്മം നിർവഹിച്ചു. പോണ്ടിച്ചേരി സർവകലാശാല മാഹി സെൻ്ററിലെ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായ പ്രൊഫ. ഡോ. രാജീഷ് വിശ്വനാഥൻ പുസ്‌തകം ഏറ്റുവാങ്ങി.
ബി.ബി.എ വിദ്യാർത്ഥികളുടെ പാഠ്യവിഷയവുമായി ബന്ധപ്പെട്ട ഈ ഗ്രന്ഥം ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് ഡോ. രാജീഷ് വിശ്വനാഥൻ പറഞ്ഞു.
കോളേജ് പ്രസിഡണ്ട് സജിത് നാരായണൻ അധ്യക്ഷത വഹിച്ചു. . കോളേജ് പ്രിൻസിപ്പൽ ഡോ. ലക്ഷ്മിദേവി സി.ജി, വൈസ് പ്രസിഡണ്ട് ശ്രീജേഷ് എം.കെ, ഡയറക്‌ടർ ബോർഡ് അംഗങ്ങളായ കെ.പി. കൃഷ്ണദാസ്, ടി.എം. സുധാകരൻ, കെ ഷജേഷ്, പി. പി. ആശാലത, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.
സ്റ്റാഫ് സെക്രട്ടറി രജീഷ് ടി.വി. സ്വാഗതവും
മാനേജ്മെന്റ് സ്റ്റഡീസ് അസിസ്റ്റന്റ് പ്രൊഫസർ ബിജു എം. നന്ദിയും പറഞ്ഞു