ന്യൂ മാഹി : സർദാർ വല്ലഭായ് പട്ടേൽ ജന്മദിനവും ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനവും ഉമ്മൻ ചാണ്ടി ജന്മദിനവും സി.ആർ റസാക്ക് ഓർമ ദിനവും വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ 9 മണിക്ക് ന്യൂ മാഹി കല്ലായി അങ്ങാടിയിൽ നടന്ന ചടങ്ങിൽ നേതാക്കളുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് 10 മണിക്ക് നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വ. അരുൺ സി.ജി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാവ് സി.വി രാജൻ മാസ്റ്റർ നേതാക്കൻമാരെ അനുസ്മരിച്ചു. ബ്ലോക്ക് പ്രസിഡണ്ട് കെ ശശിധരൻ മാസ്റ്റർ രാഷ്ട്രീയ വിശദീകരണം പ്രസംഗം നടത്തി. കോടിയേരി ബ്ലോക്ക് ജനറൽ സിക്രട്ടറി കവിയൂർ രാജേന്ദ്രൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പി.കെ സുനിത, കോൺഗ്രസ് നേതാവ് എൻ.കെ സജീഷ് തുടങ്ങിയവർ സംസാരിച്ചു. അജിത കെ.കെ, ദിവിത കെ.വി, ഗീത എൻ.പി, എം.കെ പവിത്രൻ, കോർണിഷ് കുഞ്ഞിമൂസ, കരിമ്പിൽ സുനിൽ കുമാർ, റസാക്ക് വി, രാജമ്മരാജൻ തുടങ്ങിയവർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.