ചെന്നൈ :
മാസ്റ്റേർസ് കായിക മേള ഏഷ്യൻ രാജ്യങ്ങളുടെ മത്സരം നവമ്പർ 5ന് ബുധനാഴ്ച ചെന്നൈയിൽ തുടങ്ങും. ഓട്ടം, ചാട്ടം, നടത്തം തുടങ്ങി വിവിധ വിഭാഗങ്ങളിലായി 22 ഇനങ്ങളിൽ 35 വയസ്സു മുതൽ പ്രായമുള്ളവർക്ക് പുരുഷ – വനിത വിഭാഗങ്ങളിൽ പ്രത്യേകം മത്സരങ്ങളുണ്ട്.
അഞ്ച് വയസ്സിൻ്റെ വ്യത്യാസത്തിൽ 15 ഓളം വിഭാഗങ്ങളിൽ മത്സരം നടക്കും 100 വയസ്സ് വരെ പ്രായമുള്ള കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. മലയാളി മാസ്റ്റർസ് അത്ലറ്റിക്ക് അസോസിയേഷൻ്റെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും 55 സ്ത്രീ – പുരുഷ കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
35 ലേറെ രാജ്യങ്ങളിൽ നിന്നുള്ള 5000 കായികതാരങ്ങൾ മത്സരത്തിനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 5 ന് വ്യാഴാഴ്ച വർണ്ണാഭമായ മാർച്ച് പാസ്റ്റോടെ തുടങ്ങുന്ന മേള 9 ന് സമാപിക്കും. ഏഷ്യയിലെ ഏറ്റവും ബൃഹത്തായ കായിക മേളക്കാണ് ഈ വർഷം ചെന്നൈ ആതിഥ്യ മരുളുന്നത്.