പാനൂർ :
എൽഡിഎഫ് സർക്കാറിൻ്റെ വികസന പ്രവർത്തനങ്ങളും, യൂഡിഎഫിൻ്റെ വികസന വിരുദ്ധതയും, കേന്ദ്ര സർക്കാറിൻ്റെ അവഗണനയും വിശദീകരിച്ചു എൽഡിഎഫ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂരിൽ ബഹുജന കൂട്ടായ്മ നടന്നു. പാനൂർ ബസ്റ്റാൻ്റിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം കെ. ധനഞ്ജയൻ അധ്യക്ഷനായി. കെ.പി. മോഹനൻ എംഎൽഎ, സിപിഐ ജില്ലാ അസി. സെക്രട്ടറി എ. പ്രദീപൻ, മഹിള ജനതാദൾ സംസ്ഥാന പ്രസിഡൻ്റ് ഒ.പി. ഷീജ, ഇ. മഹമൂദ്, ഡി. മുനീർ, കെ. രാമചന്ദ്രൻ, ജോത്സന, കെ. മുകുന്ദൻ എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കുന്നോത്ത് സ്വാഗതം പറഞ്ഞു.