Latest News From Kannur

പാനൂര്‍ താലൂക്ക് ആശുപത്രിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടിക്ക് വേഗം കൂട്ടും; മന്ത്രി

0

തിരുവനന്തപുരം : പാനൂർ ഗവ. ആശുപത്രിയുടെ വികസനത്തിനായി ഭൂമിയേറ്റെടുക്കൽ നടപടി വേഗത്തിലാക്കുമെന്ന് റവന്യുമന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു.

തലശ്ശേരി താലൂക്കിലെ പാനൂർ വില്ലേജിലെ റി.സ.നമ്പർ 128/1, 128/2എ, 128/2ബി എന്നിവയിൽപ്പെട്ട 78.70 ആർസ് ഭൂമി ആര്‍.എഫ്.സി.റ്റി.എല്‍.എ.ആര്‍.ആര്‍. ആക്ട് 2013 പ്രകാരം ഏറ്റെടുക്കുന്നതിന് 4(1) പ്രകാരം 19.10.2020 ന് സാമൂഹ്യ ആഘാത പഠന റിപ്പോർട്ട് സമർപ്പിക്കുകയും, റിപ്പോർട്ടിന്മേൽ വിദഗ്ദ്ധ സമിതി വിലയിരുത്തൽ നടത്തി.

06.11.2020 ന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തതാണെന്നും വകുപ്പ് 8(2) പ്രകാരമുളള സമുചിത സർക്കാർ തീരുമാനം 11.11.2020 ന് ഉത്തരവാകുകയും തുടർന്ന് വകുപ്പ് 11(1) പ്രകാരമുളള പ്രാഥമിക വിജ്ഞാപനം 19.11.2020-ന് പുറപ്പെടുവിക്കുകയും 29.01.2021 ന് കമ്പോള വില നിർണ്ണയിച്ച് ഉത്തരവാകുകയും ചെയ്തതാണെന്നും കെ.പി.മോഹനൻ്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

ഭൂ ഉടമയായ നൊച്ചിക്കാട്ട് മുസ്തഫ ഹൈക്കോടതി മുമ്പാകെ ഫയൽ ചെയ്ത ഡബ്ല്യു പി(സി) 242/2021 നമ്പർ കേസ്സിൽ തൽസ്ഥിതി തുടരുന്നതിന് ഉത്തരവായതിനാൽ ലാന്റ് അക്വിസിഷൻ നടപടികൾ മുന്നോട്ട് പോയിരുന്നില്ലെന്നും 14.03.2025 ന് നൊച്ചിക്കാട്ട് മുസ്തഫ ഫയൽ ചെയ്ത റിട്ട് 242/2021 നമ്പർ കേസ്സ് തളളി കോടതി ഉത്തരവാകുകയും, എന്നാൽ 14-03-2025 തീയതിയിലെ ഉത്തരവിനെതിരെ നൊച്ചിക്കാട്ട് മുസ്തഫ ഡബ്ള്യു. എ 1076/2025 അപ്പീൽ നൽകിയിരുന്നുവെന്നും ഈ അപ്പീൽ കേസ്സും ഡിവിഷൻ ബെഞ്ച് തള്ളി ഉത്തരവായെന്നും മന്ത്രി വിശദീകരിച്ചു.

ഭൂമിയേറ്റെടുക്കൽ നടപടികൾ നിയമപരമായും പ്രക്രിയാപരമായും ശരിയാണ് എന്നും സിംഗിൾ ബഞ്ചിന്റെ വിധിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹൈക്കോടതി ഉത്തരവായിട്ടുള്ളതാണ്.

കോടതി ഉത്തരവ് ലഭിച്ചതിന് ശേഷം ഈ പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനുളള 10,17,17,848/-രൂപയുടെ (പത്ത് കോടി പതിനേഴ് ലക്ഷത്തി പതിനേഴായിരത്തി എണ്ണൂറ്റി നാല്പത്തിയെട്ട് രൂപ) വിശദ വില വിവര പട്ടിക 04.08.2025-ന് ജില്ലാ കലക്ടർ അംഗീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഭൂഉടമസ്ഥന് നല്കേണ്ട നഷ്ടപരിഹാര തുക അവാർഡ് തീയ്യതി 30.11.2025 ആയി കണക്കാക്കി അതു വരെയുള്ള പലിശ ഉൾപ്പെടെ 10,86,92,866/- രൂപ നിക്ഷേപിക്കുന്നതിന് അർത്ഥനാധികാരിയായ ജില്ലാ മെഡിക്കൽ ഓഫീസറോട് (ആരോഗ്യം) ലാന്റ് അക്വിസിഷൻ ഓഫീസറായ സ്പെഷ്യൽ തഹസിൽദാർ (എൽഎ) ജനറൽ തലശ്ശേരി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ചോദ്യത്തിന് മറുപടി നൽകി.

ഭൂഉടമസ്ഥന് നല്കേണ്ട നഷ്ടപരിഹാര തുക അർത്ഥനാധികാരിയായ ജില്ലാ മെഡിക്കൽ ഓഫീസര്‍ (ആരോഗ്യം) ലാന്റ് അക്വിസിഷൻ ഓഫീസറുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതും അവാർഡ് തുക പാസ്സാക്കാൻ സാധിക്കുന്നതുമാണെന്നും മന്ത്രി അറിയിച്ചു.

Leave A Reply

Your email address will not be published.