Latest News From Kannur

മാഹി തിരുനാൾ 14 – 15 തീയ്യതികളിൽ വാഹന ഗതാഗത നിയന്ത്രണം വാഹനങ്ങൾ വഴി തിരിച്ചു വിടും 14 ന് മദ്യക്കടകൾക്ക് അവധി

0

മാഹി : ദക്ഷിണഭാരതത്തിലെ പ്രഥമവും ചരിത്ര പ്രസിദ്ധവുമായ മാഹി സെൻ്റ് തെരേസാ ബസിലിക്ക തിരുനാൾ മഹോത്സവത്തോടനുബന്ധിച്ച് മാഹി പോലീസ്

വകുപ്പിൻ്റെ ക്രമസമാധാനപാലനത്തിനും, ഗതാഗത നിയന്ത്രണത്തിനും വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി

തിരുനാളിൻ്റെ പ്രധാന ദിനങ്ങളായ 14, 15 തിയ്യതികളിൽ തലശ്ശേരി ഭാഗത്ത് നിന്നും വരുന്നതായ ബസ്, ലോറി മുതലായ വാഹനങ്ങൾ മുണ്ടോക്ക് റോഡ് വഴി റെയിൽവെ സ്റ്റേഷൻ മുൻവശത്ത് കൂടി അഴിയൂർ ചുങ്കം ഭാഗത്തേക്ക് കടന്നു പോവണം .

വടകര ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങൾ കുഞ്ഞിപ്പള്ളി ഭാഗത്ത് നിന്നും ബൈപ്പാസ് റോഡ് വഴി തിരിച്ചു വിടും ചെറിയ വാഹനങ്ങൾ ഗവൺമെൻ്റ് ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞു താഴങ്ങാടി റോഡ്, ടാഗോർ പാർക്ക് റോഡ് വഴി പോലീസ് സ്റ്റേഷൻ മുൻവശത്ത് കൂടി കടന്ന് മാഹി പാലം ഭാഗത്തേക്ക് പോവണം മെയിൻ റോഡിൽ സെമിത്തേരി റോഡ് ജംഗ്ഷൻ മുതൽ ഗവ: ആശുപത്രി ജംഗ്ഷൻ വരെയും വാഹനങ്ങൾക്ക് പാർക്കിംങ്ങ് അനുവദിക്കുന്നതല്ല.

വാഹനങ്ങൾ സൗകര്യ പ്രഥമായ രീതിയിൽ പാർക്ക് ചെയ്യുവാൻ വേണ്ടി മാഹി കോളേജ് ഗ്രൗണ്ട്, മഞ്ചക്കൽ ഇൻഡോർ സ്റ്റേഡിയം, ടാഗോർ പാർക്കിൻ്റെ തെക്കുവശം ഗവൺമെന്റ്റ് ഗസ്റ്റ് ഹൗസിനു വേണ്ടി നീക്കിവെച്ച സ്ഥലം , എന്നിവ പാർക്കിംഗിനായി ഭക്തജനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

Leave A Reply

Your email address will not be published.