Latest News From Kannur

കാൻസർ രോഗികൾക്ക് KSRTC ബസുകളിൽ ഇനി സൗജന്യയാത്ര: പ്രഖ്യാപനവുമായി ​മന്ത്രി ഗണേഷ് കുമാർ

0

സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ ചികിത്സാ ആവശ്യത്തിന് പോകുന്ന കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ ഇനി സൗജന്യയാത്ര. നിയമസഭയിലാണ് ഗതാഗതമന്ത്രി കെ. ബി. ഗണേഷ് കുമാറിന്റെ പ്രഖ്യാപനം. സൂപ്പർഫാസ്റ്റ് മുതൽ താഴോട്ടുള്ള എല്ലാ ബസുകളിലും യാത്ര സൗജന്യമാണ്. ചികിത്സിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് കാണിച്ച് പാസ് വാങ്ങി യാത്ര ചെയ്യാമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

ജനങ്ങൾക്കുവേണ്ടിയുള്ള പ്രഖ്യാപനമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. റേഡിയേഷനും കീമോയ്ക്കും വേണ്ടി കേരളത്തിൽ ഏത് ആശുപത്രിയിലേക്കും യാത്രചെയ്യുന്ന കാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര കെഎസ്ആർടിസി ഉറപ്പു നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു. യാത്ര തുടങ്ങുന്ന ഇടം മുതൽ ആശുപത്രിവരെ ആനുകൂല്യത്തിന് അർഹതയുണ്ട്.

നേരത്തെ ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ ഈ സൗകര്യം ലഭിച്ചിരുന്നു. ഇതാണ് ഇപ്പോൾ സൂപ്പർ ഫാസ്റ്റ് ബസുകളിലേക്കും വ്യാപിച്ചിരിക്കുന്നത് എന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസി നഷ്ടം കുറച്ചുകൊണ്ടുവരുന്നു. പുതിയ ബസുകൾ വാങ്ങിയെന്ന് മന്ത്രി നിയമസഭയിൽ അറിയിച്ചു. യാത്രക്കാരുടെ എണ്ണം വർധിച്ചെന്ന് മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.